വീണ്ടും 75,000 കടന്നു; ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ അതിരൂക്ഷമാകുന്നു. ഒറ്റ ദിവസം സ്ഥിരീകരിച്ചത് 77,266 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 33.87 ലക്ഷം കടന്നു. കഴിഞ്ഞ ദിവസവും ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,057 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61,529 ആയി. 33,87,501 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,42,023 പേര്‍ നിലവില്‍ പോസ്റ്റീവ് രോഗികളാണ്.

Top