ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
നിലവില്‍ 7,85,996 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 28,39,883 പേര്‍ രോഗമുക്തി നേടി. ഇതുവരെ 65,288 പേരാണ് കോവിഡ്മൂലം മരിച്ചത്. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്.