രാജ്യത്ത് 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍; 1045 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിലവില്‍ രാജ്യത്ത് 8,01,282 കോവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തി നേടിയെന്നും 66,333 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.

Top