ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ 39 ലക്ഷം കടന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 83,341 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 1096 മരണം സംഭവിക്കുകയും ചെയ്തു.
39,36,748 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8,31,124 സജീവ കേസുകളാണ്. 3,03,752 പേര്‍ രോഗ മുക്തരാവുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. ആകെ 68,472 മരണവും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതര്‍ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. കോവിഡ് സ്ഥിരീകരണ നിരക്കും ഇവിടെയാണ് കൂടുതല്‍, 19.25%. ചണ്ഡീഗഢ് 14.9%, കര്‍ണാടക 11.84%, ഡല്‍ഹി 10.97% എന്നിവടങ്ങളിലും ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്.
8.47% ആണ് ദേശീയ ശരാശരി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. ആകെ ചികിത്സയിലുള്ളവരില്‍ പകുതി പേരും ഇവിടെ നിന്നുള്ളവരാണ്.
കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രോഗ മുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും മരണ നിരക്കിലെ കുറവും ആശ്വാസം നല്‍കുന്നതാണ്. പ്രതിദിന വര്‍ധന ഈ തോതില്‍ ഉയര്‍ന്നാല്‍ താമസിയാതെ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും.