ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 90,633 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെയാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13,812 ആയി ഉയര്‍ന്നു. 1065 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 70,626 ആയി. 1.72 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.
41,13,812 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 31,80,866 പേരും കോവിഡ് മുക്തരായി. 77.32 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. 8,62,320 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 4.88 കോടി കോവിഡ് ടെസ്റ്റുകളാണ് ശനിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 10.92 ലക്ഷം സാമ്പിളുകള്‍ ശനിയാഴ്ച മാത്രം പരിശോധിച്ചു. ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 41,23,000 കേസുകളാണ്.