ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 42 ലക്ഷം കടന്നു. 90,802 പുതിയ കേസുകളാണ് ഒറ്റദിവസം കൊണ്ട് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1016 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71,642 ആയി. ഇന്ത്യയില്‍ 42,04614 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 8.83 ലക്ഷം പേര്‍ നിലവില്‍ രോഗികളായി തുടരുന്നവരാണ്.
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.