ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 44 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 44,65,864 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,172 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75062 ആയി. 1.68 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.
ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 9,19,018 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. രാജ്യത്ത് ഇതുവരെ 34,71,784 പേര്‍ രോഗമുക്തരായി. 77.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5.29 കോടി കോവിഡ് പരിശോധനകളാണ് ബുധനാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11,29,756 പരിശോധനകളും നടത്തി.