ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,114 പേര്‍ മരിക്കുകയും ചെയ്തു.
47.54 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍. ഇതില്‍ 9.73 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.02 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 78,586 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
ആകെ രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഒന്നാമതാണ് ഇന്ത്യ.