ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 41,806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാള്‍ 7.7 ശതമാനം കൂടുതലാണ് 24 മണിക്കൂറിനിടയിലെ കോവിഡ് രോഗികളുടെ എണ്ണം. 581 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.09 കോടിയാണ്. നിലവില്‍ സജീവമായിട്ടുള്ളത് 4,32,041 കേസുകളാണ്. ആകെ കോവിഡ് മരണങ്ങള് 4,11,989 ആണ്.