രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 416 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,967 ആയി.

4,11,189 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 35,968 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ 18 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

 

Top