കോവിഡ് കുറയുന്നു; രാജ്യത്ത് 29,689 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേര്‍ക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. 132 ദിവസങ്ങള്‍ക്കു ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 30,000ല്‍ കുറവ് വരുന്നത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഏതാണ്ട് പതിനായിരത്തോളം കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

നിലവില്‍ 3,98,100 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഒറ്റ ദിവസം 42,363 പേര്‍ രോഗമുക്തി നേടിയോടെ ആകെ രോഗമുക്തരുടെ എണ്ണം 3,06,21,469 ആയി. 2.33% ആണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്.

24 മണിക്കൂറില്‍ 415 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,21,382 ആയി ഉയര്‍ന്നു.

 

Top