ന്യൂഡല്‍ഹി. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്കു കൂടി. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്
40,017 പേര്‍ രോഗമുക്തി നേടി. 4,12,153 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. 50,10,09,609 ഡോസ് വാക്സിന്‍ ഇതുവരെ നല്‍കി.