ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 490 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 3,87,987 പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്.
രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗമുക്തി നേടിയത് 3,12,60,050 പേരാണ്.