കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 52 ലക്ഷം കടന്ന് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,174 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 84,372 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തുടനീളം 10,17,754 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 41,12,552 പേര്‍ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Top