രാജ്യത്ത് 32,937 പേര്‍ക്ക് കോവിഡ്; 417 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,22,25,513 ആയി.

417 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,31,642 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35, 909 പേരാണ് രോഗമുക്തരായത്. ഇതോടെ 3,81,947 പേരാണ് ഇനി രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

 

Top