ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 36,571 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 540 പേര് മരിച്ചു. 3,63,605 പേരാണു ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.