ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെയുണ്ടായ പ്രതിദിന കേസുകളുടെ വര്‍ധനയാണ് ദേശീയതലത്തിലും പ്രതിഫലിച്ചത്. ദേശീയ തലത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 22 ശതമാനം പ്രതിദിന കേസുകള്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ അത് 30 ശതമാനമാണ്. ഇതോട് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 3,25,58,530 ആയി.
607 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,36,365 ആയി ഉയര്‍ന്നു. 34,159 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,88,440. 3,33,725 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.