രാജ്യത്ത് 53 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 1247 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. ഇന്നും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. 79.29 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

10,13,964 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകള്‍ പരിശോധിച്ചു.

Top