ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 31,374 പേര്‍ രോഗമുക്തി നേടി. 509 പേരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 3,26,49,947 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,18,52,802 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,37,370 പേര്‍ കോവിഡിന് കീഴടങ്ങി.
നിലവില്‍ 3,59,775 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. 62,29,89,134 ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തു. ഇതില്‍ 1,03,35,290 ഡോസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം വിതരണം ചെയ്തതാണ്.