രാജ്യത്ത് 42,909 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 380 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 42,909 പേര്‍ക്ക്. 34,763 പേര്‍ രോഗമുക്തരായി. 380 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനമാണ്. നിലവില്‍ 3,76,342 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ 14,19,990 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇതുവരെ 52,01,46,525 സാംപിളുകളാണ് പരിശോധിച്ചത്. ആകെ 63.43 കോടി കോവിഡ് വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

 

Top