ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ മരിച്ചു. 38,091 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് 4.10 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ ഉള്ളത് കേരളത്തിലാണ്. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.