ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേതിലും 8.5 ശതമാനം കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 3,30,27,621 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,40,752 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒറ്റ ദിവസം 43,903 പേരാണ് രോഗമുക്തി നേടിയത്. 97.44 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതോടെ ആകെ രോഗമുക്തര്‍ 3,21,81,995. നിലവില്‍ 4,04,874 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 68.75 കോടി ഡോസ് വാക്‌സീനാണ് രാജ്യത്ത് വിതരണം ചെയ്തത്.