രാജ്യത്ത് 31,222 പേര്‍ക്ക് കൂടി കോവിഡ്; 290 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 290 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,30,58,842 ആയി. മരണ സംഖ്യ 4,41,042 ആയും ഉയര്‍ന്നു.

42,942 പേര്‍ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 3,92,864 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

കേരളത്തില്‍ 19,688 പേര്‍ക്കും, മഹാരാഷ്ട്രയില്‍ 3,626 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ ഫെബ്രുവരി 15ന് ശേഷമുള്ള ഏറ്റവും കുറവ് രോഗികളുടെ എണ്ണമാണിത്.

 

Top