ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര്‍ മരിക്കുകയും ചെയ്തു.
നിലവില്‍ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43.03 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
കോവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.