രാജ്യത്ത് 43,263 പേര്‍ക്ക് കോവിഡ്; 338 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 40, 567 പേര്‍ക്ക് രോഗമുക്തി നേടി.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയില്‍ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണ് ആക്ടീവ് കേസുകള്‍.

ഇന്നലെ 86,51,701 കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യയില്‍ നല്‍കിയത്. ഇതോടെ ഇതുവരെ 71,52,54,153 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

 

Top