രാജ്യത്ത് 34,973 കോവിഡ് കേസുകള്‍ കൂടി; മരണം 260

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്ക്. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,31,74,954 പേര്‍ക്കാണ്. കഴിഞ്ഞ ദിവസമുണ്ടായ 260 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,42,009 ആയി.

നിലവില്‍ 3,90,646 പേരാണ് ചികിത്സയിലുള്ളത്. 37,681 പേര്‍ കോവിഡ് മുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,42,299 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Top