ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33,376 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്.
308 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി. 3,91,516 ആക്ടീവ് കേസുകളടക്കം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,08,330 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,23,74,497 പേരാണ് ഇതുവരെ രോഗമുക്തരായത്.
73,05,89,688 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരാണ്. 65,27,175 ഇന്നലെ മാത്രം വാക്സിന്‍ സ്വീകരിച്ചു. 54,01,96,989 സാമ്പിളുകളാണ് ഇന്നലെ വരെ ആകെ പരിശോധിച്ചത്. ഇതില്‍ 15,92,135 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.