രാജ്യത്ത് 27,176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 284 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,51,087 പേരാണ് ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്.

38,012 പേര്‍ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തര്‍ 3,25,22,171 ആയി. 284 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. രാജ്യത്തെ രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും

16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും 3 ശതമാനത്തില്‍ താഴെയാണ്. ഇതുവരെ 75.89 കോടി ഡോസ് വാക്‌സീന്‍ നല്‍കി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Top