ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 431 പേര്‍ മരിച്ചു.
പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 38,303 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.