കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയര്‍ന്നു.

നിലവില്‍ 6,86,395 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 20,96,664 പേര്‍ ഇതുവരെ പൂര്‍ണമായും രോഗമുക്തരായി.

രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 6,28,642 ആയി. മരണം 21,000 കടന്നു. തമഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 3,55,449 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 3.16 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.49 ലക്ഷം പേര്‍ക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top