രാജ്യത്ത് കോവിഡ് കുറയുന്നു; 26,115 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 252 പേര്‍ മരണമടഞ്ഞു. രോഗമുക്തി നിരക്ക് 97.75 ശതമാനമായി.

ഇന്നലെ മാത്രം 96.46 ലക്ഷം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്താകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 81 കോടി കടന്നു. അടുത്ത മാസം 30 കോടി വാക്സിന്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

Top