രാജ്യത്ത് കോവിഡ് രോഗികള്‍ 61 ലക്ഷം പിന്നിട്ടു; 776 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 61 ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവില്‍ 9,47,576 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

നിലവില്‍ 83.01 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ച 51,01,397 പേര്‍ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അണ്‍ലോക്ക് നാലിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കിരിക്കെ ഇന്നോ നാളെയോ അണ്‍ലോക്ക് 5ന്റെ മാനദണ്ഡങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കിയേക്കും. ലാബുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്നാണ് സൂചന. സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിരുന്നു.

Top