ഇന്ത്യയില്‍ 63 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; മരണം ഒരു ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 52,73,202 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.

Top