ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 9,42,217 സജീവ കേസുകളാണുള്ളത്. 53,52,078 പേര്‍ രോഗമുക്തി നേടി. രോഗബാധയെ തുടര്‍ന്ന് 99,773 പേരാണ് ഇതുവരെ മരിച്ചത്.
ഒക്ടോബര്‍ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.