ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പുതുതായി 68,898 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 983 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 54,849 ആയി വര്‍ധിച്ചു.
നിലവില്‍ 6,92,028 പേരാണ് ചികിത്സയില്‍ തുടരുന്നത്. 21,58,947 പേര്‍ ഇതുവരെ രോഗമുക്തരായി. 73.91 ശതമാനമാണ് രോഗമുക്തി നിരക്ക്. ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,34,67,237 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 8,05,985 സാംപിളുകള്‍ പരിശോധിച്ചു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 6.43 ലക്ഷം കടന്നു. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.