ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6757131 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 72,049 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 986 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണം 104555 ആയി. 907883 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകത്തില്‍ 9,993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. തമിഴ്നാട്ടില്‍ 5,017 പേര്‍ക്കും മഹാരാഷ്ട്രയില്‍ 12,258 പേര്‍ക്കും ആന്ധ്രയില്‍ 5,795 പേര്‍ക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.