രാജ്യത്ത് 24 മണിക്കൂറിനിടെ 70,000 ത്തോളം കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേയ്ക്ക്. ശനിയാഴ്ച 69,878 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 945 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. ആകെ മരണസംഖ്യ 55,794 ആയി. രോഗം ബാധിച്ച് 6,97,330 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,75,702 ആയി. ഇതില്‍ 22,22,578 പേര്‍ക്ക് രോഗം ഭേദമായി.

നിലവില്‍ പ്രതിദിനം പത്ത് ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് 21ന് 10.23 ലക്ഷം പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3.45 കോടി ആയി.

Top