ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി. രാജ്യത്തുടനീളം ഇതുവരെ 1,12,161 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 895 മരണം റിപ്പോര്‍ട്ട് ചെയ്തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി 8,04,528 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 64,53,780 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കു പ്രകാരം വ്യാഴാഴ്ച വരെ 9.2 കോടിയിലേറെ സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 1,92,936 രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. കര്‍ണാടകയില്‍ 1,13,557 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. കേരളത്തില്‍ 94,609 പേരും തമിഴ്‌നാട്ടില്‍ 41,872 പേരും ആന്ധ്രയില്‍ 40,047 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.