ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,791 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 587 പേര്‍ കോവിഡ് മൂലം മരിച്ചു. രോഗബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 1,15,197 ആണ്.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 75,97,064 ആയി. 7,48,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 23,517 പേര്‍ കുറവ് വന്നിട്ടുണ്ട്.
ഇതുവരെ രോഗമുക്തരായവര്‍ 67,33,329 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്.