ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,760 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1023 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചത്.
33,10,235 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,25,991 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരാണ്. 60,472 പേര്‍ ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചു
വേള്‍ഡോമീറ്റര്‍ കണക്കു പ്രകാരം നിലവില്‍ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 47,828 കേസുകളാണ്.