തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേര്‍ രോഗമുക്തി നേടി.
കോവിഡ് മൂലം ആറു പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് 408 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 23,277 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 3,32,582 പേര്‍ വിദേശത്തു നിന്നും 5,37,000 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതില്‍ 62 ശതമാനവും കോവിഡ് റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവരാണ്.