മസ്‌കറ്റ്: ഒമാനില്‍ 557 പുതിയ കൊവിഡ് കേസുകള്‍ കൂടി വ്യാഴാഴ്ച സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 91,753 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
13 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. 818 ആണ് രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 24 മണിക്കൂറിനിടെ 285 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി.