അബുദാബി: യുഎഇയില്‍ 1,077 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,611 പേര് സുഖം പ്രാപിക്കുകയും മൂന്നു പേര് മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,18,348 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,06,166 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,86,025 പേര് രോഗമുക്തരാവുകയും 2,012 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,129 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.