ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 437 മരണം കൂടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 432079 പേരാണ്. 1.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
154 ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 369846 പേര്‍ നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും 31448754 പേര്‍ ഇത് വരെ രോഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.