രാജ്യത്ത് 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 37,593 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാളും 47.6 ശതമാനം കൂടുതലാണിത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,25,12,366 ആയി.

648 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4,35,758 ആയി ഉയര്‍ന്നു. ഒറ്റ ദിവസം 34,169 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 3,17,54,281. നിലവില്‍ 3,22,327 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

 

Top