ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ 28,326 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 26,032 പേര്‍ രോഗമുക്തി നേടി. 260 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,46,918 ആയി.
രാജ്യത്ത് ആകെ കൊവിഡില്‍ നിന്നും രോഗമുക്തരായവരുടെ എണ്ണം 3,29,02,351 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,03,476 പേരാണ് നിലവില്‍ ചികിത്സിലുള്ളത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 68,42,786 ആയി. വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 85,60,81,527ഉം ആയി.
കേരളത്തില്‍ ഇന്നലെ 16,671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.