ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരില്‍ ഉണ്ടായത്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.