രാജ്യത്ത് 12,514 കൊവിഡ് കേസുകള്‍ കൂടി, 251 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേതിലും 2.4 ശതമാനം കുറവാണിത്. 251 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,58,437.

ഇന്നലെ 12,718 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,36,68,560. 1,58,817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

248 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1.17 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 38 ദിവസമായി രണ്ടു ശതമാനത്തില്‍ കുറവാണിത്. 1.42 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

 

Top