ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 392 മരണങ്ങളും സ്ഥിരീകരിച്ചു.
12,509 പേര്‍ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനം.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.23 ശതമാനം. ഇന്നലെ 8,10,783 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അറിയിച്ചു.
ഇതുവരെ 61,39,65,751 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്താകെ 1,07,92,19,546 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.