ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,853 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 526 മരണങ്ങളും സ്ഥിരീകരിച്ചു. 12,432 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്. നിലവില്‍ 1,44,845 പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനവുമാണ്. ആകെ 61.48 കോടി സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 108.21 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.